Sreedharan pilla | സിപിഎം സിപിഐ പാർട്ടികളിൽനിന്നും അണികളും പ്രാദേശിക നേതാക്കളും ബിജെപിയിലേക്ക്

2018-12-29 22

സിപിഎം സിപിഐ പാർട്ടികളിൽനിന്നും അണികളും പ്രാദേശിക നേതാക്കളും ബിജെപിയിലേക്ക് ഒഴുകി എത്തുന്നു എന്ന് പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. സിപിഎമ്മിൽ നിന്ന് 22 എൽ സി സെക്രട്ടറിമാരും സിപിഐയിൽ നിന്ന് 13 എൽ സി ബ്രാഞ്ച് സെക്രട്ടറിമാരും ബിജെപിയിൽ ചേർന്നതായി പേരുകൾ സഹിതമാണ് ശ്രീധരൻപിള്ള വ്യക്തമാക്കിയത്. ഇത് മൂന്ന് ജില്ലകളിൽ നിന്നുള്ള കണക്കാണ് .മറ്റ് ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ സംഖ്യ 3 കടക്കുമെന്നും അദ്ദേഹം പറഞ്ഞു .ഇത്രയധികം പ്രാദേശികനേതാക്കൾ സിപിഎമ്മിനെ പോലുള്ള കേഡർ പാർട്ടിയിൽ നിന്ന് എന്തുകൊണ്ടാണ് ബിജെപിയിൽ ഒഴുകിയെത്തുന്നത് എന്ന് ചർച്ചചെയ്യാൻ കോടിയേരി ബാലകൃഷ്ണൻ തയ്യാറാണോ എന്നും ശ്രീധരൻപിള്ള ചോദിച്ചു